പുതുവര്‍ഷ പ്രതിജ്ഞ


‘ഇന്നെന്താ പരിപാടി?’
ചോദ്യം ഷാഫിയുടെതായിരുന്നു. ദിവസം ഡിസംബര്‍ 31 ആയതു കൊണ്ട് ന്യൂ ഇയര്‍ പരിപാടി എന്താണെന്നാണ് ചോദിച്ചതെന്ന് മനസ്സിലായി.

എല്ലാ പുതുവത്സരവും ഞാന്‍ കൂട്ടുകാര്‍ക്കൊപ്പമാണ് ആഘോഷിക്കാറുള്ളത്. ഈ വര്‍ഷവും ആ പതിവു തെറ്റിക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

‘എല്ലാവര്‍ക്കും കൂടി എങ്ങോട്ടെങ്കിലും പോകാം’
‘എങ്ങോട്ട്?’
എന്റെ ഉത്തരത്തില്‍ അവന്‍ തൃപ്തനല്ലായിരുന്നു.

‘എടാ.. വെടിക്കെട്ട് കാണാന്‍ നമുക്ക് ക്രീക്കില്‍ പോകാം. അതു പോരെ..?’
‘ആ… എന്നാല്‍ ഒരു കേക്കും വാങ്ങി പോകാം. എന്നിട്ട് അര്‍ദ്ധരാത്രി കേക്ക് മുറിച്ച് എല്ലാര്‍ക്കും കൂടി അടിച്ചു പൊളിക്കാം…ഓകെ?’
‘ഡബ്ള്‍ ഓകെ..’

വൈകുന്നേരത്തോടെ ഞങ്ങള്‍ ക്രീക്കിലേക്കു തിരിച്ചു. എല്ലാ കൂട്ടുകാരും ഒന്നിച്ച് യാത്ര ചെയ്യുമ്പോള്‍ പാട്ടു പാടി പോകുന്നത് നാട്ടില്‍ നിന്നേ ഉള്ള ഒരു ശീലമാണ്. അത് ഇവിടെയും തെറ്റിച്ചില്ല. വഴി നീളെ ആളുകള്‍ ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. നെവര്‍ മൈന്‍ഡ്. ഞങ്ങള്‍ക്കതൊരു പ്രശ്‌നമേ അല്ല.

എല്ലാ ന്യൂ ഇയറിനും, ഞങ്ങളെല്ലാവരും പ്രത്യേക പ്രതിജ്ഞകളെടുക്കാറുണ്ട്. ഇന്നേവരെ ഞാനെടുത്ത എല്ലാ പ്രതിജ്ഞകള്‍ക്കും അന്നത്തെ ഒരു ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

കാത്തുകാത്തിരുന്ന ശുഭമുഹൂര്‍ത്തം വന്നു. വാനമാകെ വര്‍ണ്ണങ്ങള്‍ വാരി വിതറിയ വെടിക്കെട്ട്.. ആ കാഴ്ച അതി മനോഹമായിരുന്നു കേട്ടോ… ഞങ്ങള്‍ എല്ലാവരും തൊണ്ട പൊട്ടുന്ന ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു..
‘ഹാപ്പി ന്യൂ ഇയര്‍….’

കേക്ക് മുറിച്ച് എല്ലാവര്‍ക്കും വിതരണം ചെയ്തു. പിന്നെ പാട്ട്, ഡാന്‍സ്… ഹൊ! എത്ര സുന്ദരമായിരുന്നു ആ രാത്രി…

പ്രതിജ്ഞയെടുക്കല്‍ ചടങ്ങായി. എല്ലാവരും ഓരോരോ പ്രതിജ്ഞയെടുത്തു. പലരും പല ദുശ്ശീലങ്ങളും മാറ്റുമെന്ന് ദൃഢ പ്രതിജ്ഞയെടുത്തപ്പോള്‍ എനിക്കു വല്ലാതെയായി. ഇവരൊക്കെ നന്നായാല്‍ പിന്നെ ഞാനെന്തു ചെയ്യും…?

അവസാനം, ഞാനും തീരുമാനിച്ചു നന്നാവാന്‍.
അന്നത്തെ രാത്രി ഞാനുമെടുത്തു ഒരു ദൃഢ പ്രതിജ്ഞ.

‘കളരിപരമ്പര ദൈവങ്ങളാണേ..
മുപ്പത്തിമുക്കോടി ഈശ്വരന്‍മാരാണേ..
ആകാശം കാക്കുന്ന മാലാഖമാരാണേ..
ഉറക്കം കെടുത്തുന്ന സുന്ദരിമാരാണേ.. സത്യം..
ഞാന്‍..
2012 തൊട്ട്..

നന്നാവാന്‍ തീരുമാനിച്ചു.. സത്യം..’

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s