അഴീക്കോടിനെന്താ തളിക്കുളത്ത് കാര്യം?


അഞ്ചെട്ടു കൊല്ലം മുമ്പ് നടന്ന ഒരു സംഭവമാണ്.

ഗ്രാമങ്ങളുടെ വികസനത്തിന് ക്ലബ്ബുകളും സാംസ്കാരിക സംഘടനകളും അത്യാവശ്യമാണെന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കണ്ടെത്തലാണ് ചെന്ത്രാപ്പിന്നിയില്‍  “കലാഭാവന ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്” എന്ന ഒരു സാംസ്കാരിക പ്രസ്ഥാനം ഉടലെടുത്തത്. സംഘടനയുടെ ഔപചാരിക ഉദ്ഘാടനം ആരെ കൊണ്ട് നിര്‍വ്വഹിക്കണം എന്നായിരുന്നു ഞങ്ങളുടെ ആദ്യ കൂടിയാലോചന. ഒടുവില്‍ കേരളത്തിലെ സാംസ്കാരിക നായകരെ കൊണടാകണം എന്ന തീരുമാനത്തിലെത്തി. എങ്കില്‍ അറിയപ്പെടുന്ന സാംസ്കാരിക നായകന്‍ തന്നെയാവട്ടെ എന്ന് ഞങ്ങളുറപ്പിച്ചു. അങ്ങനെ സുകുമാര്‍ അഴീക്കോട് എന്ന പ്രശസ്ത സാംസ്കാരിക നായകനെ കൊണ്ട് തന്നെ ഞങ്ങളുടെ ക്ലബ് ഉദ്ഘാടനം ചെയ്യിക്കണം എന്ന തീരുമാനത്തില്‍ ഞങ്ങളെത്തിച്ചേര്‍ന്നു.

എങ്കില്‍ നാളെ തന്നെ അഴീക്കോട് സാറിനെ നേരില്‍ കാണാം എന്ന് തീരുമാനിച്ചു സന്തോഷത്തോടെ ഞങ്ങള്‍ യോഗം പിരിഞ്ഞു. പിറ്റേ ദിവസം, അഴീക്കോട് സാറിനെ നേരില്‍ കണ്ട് സംസാരിക്കാലോ എന്ന ചാരിതാര്‍ത്ഥ്യത്തോടെ ഞാനും ആ കൂട്ടത്തില്‍ വിയ്യൂരിലേക്ക് പുറപ്പെട്ടു.

ഒരു സാധാരണ നാട്ടിന്‍പുറത്തുകാരാണ് ഞങ്ങള്‍. ഞങ്ങളുടെ കൂട്ടത്തിലുള്ള എല്ലാവരും വിദ്യാര്‍ത്ഥികളും. ചെന്ത്രാപ്പിന്നിയില്‍‍ നിന്ന് ബസ് കയറി വിയ്യൂരിലെത്തി. അഴീക്കോട് സാറിന്‍റെ വീട് അന്വേഷിച്ച് കണ്ടെത്തി. വീ്ട്ടിലേക്ക് കടന്നു. ദൈവമേ.. വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ മുഖത്ത് സന്തോഷത്തിന്‍റെ ഭാവഭേദങ്ങളായിരുന്നു. പത്രമാധ്യമങ്ങളില്‍ മാത്രം കണ്ടിട്ടുള്ള അഴീക്കോട് സാറിനെ നേരിട്ട് കാണാന്‍ കഴിയുന്നതിലെ ഒരു സുഖം ഞങ്ങള്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു.

അഴീക്കോട് സാര്‍ അകത്തെ മുറിയിലിരിക്കുന്നത് ഞങ്ങള്‍ക്ക് പുറത്ത് നിന്ന് കാണാമായിരുന്നു. സാംസ്കാരിക നായകരെ കുറിച്ചുള്ള ഞങ്ങളുടെ സങ്കല്‍പ്പങ്ങള്‍ക്ക് തിരശ്ശീല വീണത് അന്നായിരുന്നു അപ്പോള്‍ തന്നെ ഒരാള്‍ വന്ന് ഞങ്ങളോട് കാര്യമെന്താണെന്നന്വേഷിച്ചു. അഴീക്കോട് സാറിനെ നേരില്‍ കണ്ട് ഒരു പ്രോഗ്രാമിന് ക്ഷണിക്കാന്‍ വന്നതാണെന്ന് ഞങ്ങളറിയിച്ചു. അപ്പോയ്ന്‍റ്മെന്‍റ് എടുത്തിട്ടുണ്ടോ എന്നായി ആതിഥേയന്‍. ഇല്ലെന്ന് ‍ഞങ്ങളുടെ മറുപടി. എന്നാല്‍ പോയി ഫോണില്‍ വിളിച്ച് അപ്പോയ്ന്‍റ്മെന്‍റ് എടുത്തിട്ട് വാ എന്ന് ആതിഥേയന്‍റെ തിരുത്തല്‍. സംഗതി ന്യായം. വലിയൊരു സാംസ്കാരിക നായകനെ കാണാന്‍ വരുമ്പോള്‍ അപ്പോയന്‍റ്മെന്‍റ് എടുക്കാത്തത് കടുത്ത അപരാഥമായിപ്പോയെന്ന് ഞങ്ങള്‍ക്ക് തോന്നി.

ഞങ്ങള്‍ പുറത്തേക്കിറങ്ങി. തൊട്ടടുത്ത ബൂത്തില്‍ കയറി അഴീക്കോട് സാറിന്‍റെ വീട്ടിലേക്ക് വിളിച്ചു. അപ്പോയന്‍റ്മെന്‍റ് എടുക്കണമെന്നറിയിച്ചപ്പോള്‍ പിന്നെ ഡിമാന്‍റുകളായി. പരിപാടിക്ക് പങ്കെടുക്കണമെങ്കില്‍ 2000 രൂപ വേണമെന്നായി അദ്ദേഹം. കൊടുക്കാമെന്ന് ഞങ്ങളേറ്റു. സാംസ്കാരിക നായകന് വേറെന്ത് വരുമാനം? അതു മാത്രം പോര, 2000 പേരെങ്കിലും വേദിയില്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ പ്രസംഗിക്കാതെ തിരിച്ചു പോരുമെന്ന് അദ്ദേഹം. അതെന്തു മര്യാദയെന്ന് ഞങ്ങള്‍. പരിപാടിക്ക് നോട്ടീസടിക്കാം. വാള്‍പോസ്റ്ററുകളിറക്കാം. നാടു നീളെ ഒട്ടിക്കാം. ജനങ്ങളെ ഓടി നടന്ന് ക്ഷണിക്കാം. പക്ഷെ 2000 പേരില്‍ ഒരാള് കുറഞ്ഞുപോയാല്‍ അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാതെ തിരിച്ചു പോകുമെന്നോ..? കേരളത്തിലെ സാംസ്കാരിക നായകന്‍ സുകുമാര് അഴീക്കോടിനെയാണ് ഞങ്ങള് അന്വേഷിക്കുന്നത്. അല്ലാതെ, തെങ്ങുകയറ്റക്കാരന്‍ സുകുമാരേട്ടനെയല്ല, ഇങ്ങനെ ഡിമാന്‍റുകള്‍ വെക്കാന്‍. അതേ സുകുമാര്‍ സാറിനെകുറിച്ച് തന്നെയാണ് ഞാന്‍ പറഞ്ഞത്. ‍ഡിമാന്‍റുകള്‍ അംഗീകരിക്കാമെങ്കില്‍ അപ്പോയന്‍റ്മെന്‍റ് തരാം. അതല്ലെങ്കില്‍ അദ്ദേഹത്തിന് തിരക്കുള്ളതാ…

അദ്ദേഹത്തിന് തിരക്കുള്ളതല്ലേ.. എങ്കിലാ തിരക്കാദ്യം നടക്കട്ടെ.. ‍ഡിമാന്‍റുകളെ കുറിച്ച് ഞങ്ങള്‍ പിന്നീടറിയിക്കാം എന്ന് പറഞ്ഞ് ഫോണ്‍ സംഭാഷണത്തിന് വിരാമമിട്ടു.

വര്‍ഷങ്ങള്‍ക്കിപ്പുറം ചില പത്ര വാര്‍ത്തകളിലൂടെ കണ്ണോടിക്കുമ്പോളാണ് ഈ പഴയ കഥ ഓര്‍മ്മ വരുന്നത്. മമ്മൂട്ടി സുന്ദരനാ.. ഓന്‍ വല്ലാത്തൊരു സംഭവമാ.. പക്ഷെ മോഹന്‍ലാല് മേക്കപ്പ് ചെയ്തില്ലെങ്കില്‍ തനാണ് സുന്ദരന്‍ എന്നിങ്ങനെയുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ സൌന്ദര്യബോധമുള്ള കേരളീയരെ പൊട്ടിച്ചിരിപ്പിക്കുകയാണുണ്ടായത്. ഒരു സാംസ്കാരിക നായകന്‍റെ അധഃപതനമാണ് ഇത്തരത്തിലുള്ള വിലകുറഞ്ഞ പ്രസ്താവനയിലുടെ മലയാളികള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അധികം വിവാദങ്ങളില്‍ വലിച്ചിഴക്കേണ്ടതില്ലായിരുന്ന പ്രശ്നങ്ങളെ വളച്ചൊടിച്ച് തീരാ വിവാദങ്ങളാക്കി മാറ്റിയപ്പോ, അദ്ദേഹത്തിന് സമാധാനമായി.

ഇപ്പോഴിതാ, ഒരാവശ്യവുമില്ലാത്ത പുതിയൊരു ആശയവുമായി അദ്ദേഹം രംഗത്തെത്തുന്നു. മാതൃദിനത്തില്‍ തളിക്കുളം സ്നേഹതീരത്ത് സംഘടിപ്പിച്ച അമ്മക്കിളിക്കൂടിനെ പരിഹസിക്കാന്‍ അഴീക്കോടിനെന്താണവകാശം. ലിംകാ ബുക്സ് ഓഫ് റെക്കോഡില്‍ വരെ രേഖപ്പെടുത്താവുന്ന വലിയൊരു ആദരണീയ ചടങ്ങായിരുന്നു അത്. അമ്മമാരെ ആദരിക്കുന്ന ചടങ്ങിനെ അധിക്ഷേപിച്ച് പ്രസ്താവനയിറക്കിയ അദ്ദേഹത്തിന്‍റെ സാംസ്കാരിക ബോധം കേരള ജനത അളന്നു കഴിഞ്ഞതാണ്.

അമ്മമാരെ ഓര്‍ത്ത് പത്മശ്രീ എം.എ യൂസുഫലിയടക്കമുള്ള പ്രമുഖര്‍ വിതുമ്പിയത് ഒരു സിനിമ കാണുന്ന ആസ്വാദനത്തോടെ അദ്ദേഹം വിലയിരുത്തിയത് വിവരക്കേടായിപ്പോയി എന്നുവേണം പറയാന്‍. പണ്ട് വിലാസിനിയെ ഓര്‍ത്ത് അഴീക്കോട് സാര്‍ വിതുമ്പിയ കഥ ക്രൈം പോലുള്ള വാരിക എഴുതിയതാണ്. അതുപോലുള്ള ഒന്നല്ല ഇതെന്ന് അഴീക്കോട് സാര്‍ മനസ്സിലാക്കണമായിരുന്നു. കഷ്ടം…

എന്തിനും ഏതിനും അഭിപ്രായം പറയുക എന്നത് ഒരു തൊഴിലായി സ്വീകരിക്കരുതെന്ന് അഴീക്കോട് സാറിനോട് ഒരു അപേക്ഷയുണ്ട്.

താങ്കള്‍ പറഞ്ഞോ.. പക്ഷെ, കേരള ജനത പ്രബുദ്ധരാണ്…

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s