വിടപറയുന്നു ഞാന്‍, വിതുമ്പലോടെ…


മനസ്സില്‍ പ്രണയം തോന്നിത്തുടങ്ങിയാല്‍ പിന്നെ എഴുതുന്നതെല്ലാം കാവ്യങ്ങളായിരിക്കും എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടത്രെ. ഒരു കവിത രചിക്കാനോ, നിന്‍റെ ചിത്രം വരക്കാനോ അല്ല, എന്‍റെ ഹൃദയ നൊമ്പരങ്ങളുടെ ഒരു കഥയെഴുതാനാണ് ഞാനീ പേനയും കടലാസുമെടുത്തത്.

എഴുതാന്‍ പലകുറി ശ്രമിച്ചിട്ടും ഞാന്‍ വീണ്ടും വീണ്ടും പരാജയപ്പെടുകയാണല്ലോ റബ്ബേ…

യാദൃശ്ചികമായി നമ്മള്‍ കണ്ടു. സാന്ദര്‍ഭികമായി നമ്മള്‍ പരിചയപ്പെട്ടു. അന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല, ഒരിക്കലും ഇത്രയധികം നമ്മള്‍ തമ്മിലടുക്കുമെന്ന്…

ഉറക്കമില്ലാത്ത രാത്രികളാണ് നീയെനിക്ക് സമ്മാനിച്ചു കൊണ്ടിരുന്നത്. ‘ഞാനാരുടെയും ഉറക്കം കെടുത്തുന്നില്ലല്ലോ’ എന്ന് നീ ചിലപ്പോള്‍ ചിന്തിക്കുന്നുണ്ടാകാം.നേരത്തെ പറഞ്ഞത് പോലെ, മനസ്സില്‍ പ്രണയം തോന്നിത്തുടങ്ങിയാല്‍ പിന്നെ നിദ്രയില്ലാത്ത രാവുകളായിരിക്കും, ഞങ്ങള്‍ കാമുകന്‍മാര്‍ക്ക്.

ഇഷ്ടമാണോ, ഇഷ്ടമാണോ എന്നൊരായിരം വട്ടം ചോദിച്ചപ്പോഴും നിന്‍റെ മൗനം സമ്മതമാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചു. (ഞാനൊരു മണ്ടന്‍.)  ‘ഇഷ്ടമല്ല എന്ന് ഞാന്‍ പറഞ്ഞോ?’, എന്ന നിന്‍റെ മറുചോദ്യം കൂടിയായപ്പോള്‍…. ഹൊ! എന്‍റീശ്വരാ… ആയിരം പുതുമഴ പെയ്തിറങ്ങി കുളിര്‍ന്ന പോലെയായി എന്‍റെ മനസ്സ്.

ഇന്ന് ഞാന്‍ കാത്തു നില്‍ക്കുന്നത് യാത്ര പറയാനാണ്. നിന്‍റെ കണ്ണെത്താ ദൂരത്തേക്ക് ഒരു ലോംഗ് ട്രിപ്പ്.

പ്രതിസന്ധികളില്‍ നിന്ന് ഒളിച്ചോടുന്നവന്‍ എന്നും ഓടിക്കൊണ്ടേ ഇരിക്കും. പ്രതിസന്ധികളെ തരണം ചെയ്യലാണ് ഇതിനുള്ള ഏക പ്രതിവിധി. ഞാന്‍ ഒളിച്ചോടുന്നത് എന്‍റെ പ്രതിസന്ധികളില്‍ നിന്നല്ല. നിന്‍റെ കണ്‍മുന്നില്‍ നിന്നാണ്.

ഇനിയൊരു തിരിച്ചു വരവ് പ്രതീക്ഷിക്കരുത്. പറയാനുള്ളതൊന്നും ബാക്കിവെക്കരുതെന്ന നിര്‍ബന്ധബുദ്ധിയുള്ളതു കൊണ്ടാണ് ഈ പൊരിവെയിലത്തും നിന്നെ പ്രതീക്ഷിച്ചിരിക്കുന്നത്. നിന്‍റെ കൈയ്യില്‍ ഈ എഴുത്ത് ഏല്‍പ്പിച്ചാല്‍ എനിക്ക് പിന്നെ സമാധാനമായി പോകാമല്ലോ.

സൗഹൃദം, പ്രണയത്തിലേക്ക് വഴിമാറരുതെന്നത് എന്‍റെ കൂടി നിര്‍ബന്ധമായിരുന്നു. എല്ലാ സൗഹൃദങ്ങളും ‘നിറ’മായി മാറില്ലല്ലോ. എനിക്ക് മുന്നില്‍ ഒരുപാട് പരിമിതികളുണ്ടായിരുന്നു. അതിനേക്കാളേറെ നിനക്കും. എല്ലാ പരിമിതികളും ഞാന്‍ മനസ്സിലാക്കുന്നു. അല്ലേലും, പരിമിതികള്‍ക്കുള്ളില്‍ നിന്ന് പരിണയിക്കുന്നതിനേയാണല്ലോ പഴമക്കാര്‍ പ്രണയം എന്ന് പ്രതിപാദിച്ചത്.

എല്ലാ പരിമിതികളും എനിക്ക് തരണം ചെയ്യാന്‍ സാധിക്കുമായിരുന്നു, നീ എന്‍റെ കൂടെ ഉണ്ടായിരുന്നെങ്കില്‍… പക്ഷെ, വിധിയെന്ന് വിളിച്ച് കളിയാക്കാന്‍ മാത്രമായി മാറിയല്ലോ നമ്മുടെ പ്രണയം.

ഇഷ്ടമായിരുന്നെനിക്ക് നിന്നെ എന്ന് പറഞ്ഞാല്‍ അത് സത്യമാകില്ല. ഇപ്പോഴും ഇഷ്ടമാണ്. ഈ ലോകത്ത് മറ്റാരേക്കാളും, മറ്റെന്തിനേക്കാളും… ഇന്നല്ലെങ്കില്‍ നാളെ നീ എന്നെ മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെയാണ് കളിചിരികളും കളിയാക്കലുകളുമായി ഞാന്‍ നിന്‍റെ മുന്നില്‍ കോമാളി വേഷം കെട്ടിയിരുന്നത്.

പക്ഷെ,

ആറു വര്‍ഷം.. നീണ്ട ആറു വര്‍ഷം വേണ്ടിവന്നു, പണ്ടൊരിക്കല്‍ നീ പറഞ്ഞ വാക്കിന്‍റെ അര്‍ത്ഥം മനസ്സിലാക്കാന്‍.

ഈ ആറു വര്‍ഷവും ഞാന്‍ ആടിത്തീര്‍ത്തത് എന്‍റെ ജീവിതം കൊണ്ടായിരുന്നു. ഇതില്‍ പ്രണയത്തിന്‍റെ നനവുണ്ട്. വിരഹത്തിന്‍റെ വേദനയുണ്ട്. ഇനിയൊരിക്കലും എന്‍റേതാകാന്‍ നിനക്കാകില്ലെന്ന് ഞാന്‍ മനസ്സിലാക്കിയപ്പോഴേക്കും ഒരുപാട് വൈകിപ്പോയല്ലോടാ…

കാലം അങ്ങിനെയാണ്. ചിലരെ പൊട്ടിച്ചിരിപ്പിക്കുമ്പോള്‍, മറ്റുള്ളവരെ വേദനിപ്പിക്കും. ഒരിടത്ത് മഴ പെയ്യിക്കുമ്പോള്‍, മറ്റൊരിടം ചുട്ടുപൊള്ളുന്ന മരുഭൂമിയായി നിലനിറുത്തും.

‘ഇഷ്ടമല്ല എന്ന് ഞാന്‍ പറഞ്ഞോ’ എന്ന് നീയന്ന് ചോദിച്ചപ്പോള്‍, ആ ചോദ്യത്തിന്‍റെ പിന്നില്‍ ഒരു ഇഷ്ടത്തിന്‍റെ നിഴലാട്ടം ഞാന്‍ കണ്ടു പോയതാണ് എന്‍റെ തെറ്റ്. നിന്‍റെ മൗനം സമ്മതമായിരുന്നെന്ന എന്‍റെ ധാരണയായിരുന്നു തെറ്റ്.

മാപ്പു ചോദിക്കുന്നു, പ്രിയേ.. എല്ലാത്തിനും. ഇനിയൊരിക്കല്‍ നേരില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലോ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s