പറയാതെ പോയ പ്രണയം..!


ഇന്ന് ഞാന്‍ ഖേദിക്കുകയാണ്.
ഇഷ്ടങ്ങള്‍ മനസ്സിലൊതുക്കി വെക്കാനുള്ളതല്ല. പ്രകടിപ്പിക്കാനുള്ളതാണ്.
എന്‍റെ ഹൃദയത്തിലൊരു കൂടൊരുക്കി ഞാന്‍ അവള്‍ക്കായി കാത്തിരുന്നു. എന്നെങ്കിലും അവള്‍ എന്‍റെ സ്നേഹം തിരിച്ചറിയുമെന്ന് ഞാന്‍ വെറുതെ മോഹിച്ചു.
മോഹങ്ങള്‍ തകര്‍ത്തെറിയപ്പെടാനുള്ളതാണെന്ന് പണ്ടെവിടെയോ ഞാന്‍ വായിച്ചതായി ഓ‍ര്‍ക്കുന്നു. ആ ധാരണ തെറ്റാണെന്ന് ഞാന്‍ കൂട്ടുകാരോട് പലവട്ടം വാദിച്ചിട്ടുണ്ട്. കാരണം, അര്‍ഹിക്കുന്നത് മോഹിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. അത് നേടിയെടുക്കാനുള്ള കഴിവും നമുക്കുണ്ട്. പിന്നെങ്ങനെ നമ്മുടെ മോഹങ്ങള്‍ തകര്‍ത്തെറിയപ്പെടും…?
കാലം എന്നെ പിന്നെയും പാഠങ്ങള്‍ പഠിപ്പിച്ചു കൊണ്ടേയിരുന്നു.
ഒരിക്കല്‍ കൊപ്രക്കളത്ത് ഞാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു. ചെറിയൊരു ചാറ്റല്‍ മഴ പെയ്യുന്നുണ്ട്.
“എന്താ റിയാസ്ക്കാ ഇവിടെ ഇങ്ങനെ വായേ നോക്കി നിക്കണത്?”
“ഏയ്. ഒന്നൂല്ലടാ.. വെറുതെ… ബസ് കാത്തു നിന്നതാ..”
“ഞാനും ബസ് കയറാന്‍ വന്നതാ. ഒരു കാര്യം ചെയ്യ്. നമുക്ക് നടക്കാം.. എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും വീടെത്താമല്ലോ?”
അവളും എന്‍റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നുവെന്ന് ഞാനറിഞ്ഞത് അന്നായിരുന്നു.
“എന്താ റിയാസ്ക്കാ എന്നോടൊന്നും പറയാത്തേ”
മൗനം ഭഞ്ജിക്കണമെന്നത് അവളുടെയും ആവശ്യമായിരുന്നു.
കാണുമ്പോഴൊക്കെ പറയണമെന്ന് വിചാരിക്കും. പക്ഷെ, കണ്ടാല്‍ പറയാന്‍ വാക്കുകളില്ലാതാവും. അതാണെന്‍റെ ഗതി.
ജീവിതം അ‍ര്‍ത്ഥ സമ്പൂര്‍ണ്ണവും, സ്നേഹം കരകാണാ കടലുമാകാന്‍ എന്‍റെ ജീവിതത്തിലേക്ക് ഞാന്‍ ക്ഷണിച്ചാല്‍, താന്‍ കൂടെ വരുമോ..?
ഈ ഒരു ചോദ്യം ചോദിക്കാന്‍ ഞാനും കേള്‍ക്കാന്‍ അവളും കൊതിച്ചിരുന്നിട്ടുണ്ട്. പക്ഷെ…
മനസ്സില്‍ കോറിയിട്ടിട്ടും അവളെ കാണുമ്പോള്‍ മറന്നു പോകുന്ന ആ വരി, ഞാന്‍ അന്ന് കഷ്ടപ്പെട്ട് പറഞ്ഞൊപ്പിച്ചു.
“ജീവിതം അര്‍ത്ഥ സമ്പൂര്‍ണ്ണവും, സ്നേഹം കരകാണാ കടലുമാകുമ്പോള്‍..”
“ആകുമ്പോള്‍..”
“അല്ല, അങ്ങനെ ആകണമല്ലോ.. അതാണല്ലോ, അതിന്‍റെ ഒരു രീതി..”
“ഈ റിയാസ്ക്കാക്ക് എന്തു പറ്റി? കുറെ ദിവസമായി ഞാന്‍ ശ്രദ്ധിക്കുന്നു”
“എന്ത് ശ്രദ്ധിക്കുന്നു?”
“ആകെ ഒരു മൂഡ് ഓഫ്. ഒരു തരം ഡിസപ്പോയിന്‍റഡ് റൊമാന്‍റിക് മൂഡ്.”
“ഏയ്.. അങ്ങനെയൊന്നുമില്ല”
എനിക്ക് തടി തപ്പിയല്ലേ പറ്റൂ. അല്ലാതെ, അവള് കാരണമാണ് എന്‍റെയീ നിരാശ എന്ന് ഞാനെങ്ങനെ അവളെ ബോധ്യപ്പെടുത്തും.
പ്രണയത്തിന് മരണമില്ല എന്ന് പറയുന്നത് ശരിയാണ്. അല്ലെങ്കില്‍ കാലങ്ങള്‍ക്കിപ്പുറത്ത് നിന്ന് ഞാനീ പഴയ ഓര്‍മ്മകള്‍ ചികഞ്ഞെടുത്തത് എന്തിനാ?
ഏതോ ഒരു ലോകത്ത്, സുന്ദരമായ ഒരുപാട് സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ച് അവളും ജീവിക്കുന്നുണ്ടാകാം..
മറക്കാന്‍ കഴിയാത്ത നൊമ്പരങ്ങള്‍, മൃദുലമായ അവളുടെ മനസ്സിനെ വേദനിപ്പിക്കുന്നുണ്ടാകാം..
ഉള്ളിലൊതുക്കി വെച്ച എന്‍റെ പ്രണയം, വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ കഴിയാത്ത എന്നെയവള്‍ പുച്ഛിക്കുന്നുണ്ടാകാം..
നിസ്സഹയനായി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട എനിക്ക്, ഇന്ന് ഒരേയൊരു പ്രാ‍ര്‍ത്ഥനയേ ഉള്ളൂ..
“റബ്ബേ.. എന്‍റെ മുത്തിനെ നീ കാക്കണേ…”
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s